2011, ഓഗസ്റ്റ് 27
വെല്യ വെല്ല്യപ്പച്ചന്‍ ...
മാവേലിക്കരയിലെ വല്യപുരയ്ക്കല്‍ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് അന്തോണി വല്യപ്പന്‍. വല്യപ്പന്റെ മക്കളും അവരുടെ മക്കളും പിന്നെ അവരുടെയും മക്കളായ കുറെ ചെറിയ "വിത്തുകളും " ചേര്‍ന്നതാണ് ആ കുടുംബം. ആയ കാലത്തെ ഒരു സിംഹം ആയിരുന്നു കാര്‍ന്നോര്. ഇപ്പോള്‍ വയസ്സ് തൊണ്ണൂറ്റി അഞ്ചു കഴിഞ്ഞതോടെ മിക്ക സമയവും ചാരു കസേരയിലോ കട്ടിലിലോ ആണ് വല്യപ്പന്റെ ജീവിതം. പല്ലും മുടിയും ഒക്കെ എന്നേ കൊഴിഞ്ഞു. ഉള്ള മുടിയോ നരച്ച് വെള്ളി നൂല് പോലെ ആയി. ഒരു എല്ലില്‍ കൂട് പോലാണ് കാര്‍ന്നോരുടെ ഇരുപ്പ്. ചിലപ്പോള്‍ മക്കളും കൊച്ചു മക്കളും ഒക്കെ വന്നിരിക്കുമ്പോള്‍ അവരുടെ ഒപ്പം ടി. വി കാണാന്‍ വന്നിരിക്കും. അങ്ങനെ വന്നിരുന്ന ഒരു ദിവസം അല്ലേ വീട്ടിലെ കാന്താരിയായ ആറു വയസ്സുകാരന്‍ ഷയ്നു കാര്‍ന്നോരെ കുഴക്കുന്ന ചോദ്യം ചോദിച്ചത്.
ടി. വി യില്‍ I.P.L ക്രിക്കറ്റ് നടക്കുകയായിരുന്നു. കാര്‍ന്നോരുടെ മകന്‍ തോമാച്ചനും, തോമാച്ചന്റെ മകന്‍ ജോര്‍ജും, അയാളുടെ ഭാര്യ ഗ്രേസിയും ഒക്കെ ടി.വി യുടെ മുന്‍പില്‍ ആകാംഷാഭരിതരായി ഇരുന്നു കളി കാണുകയാണ്. ജോര്‍ജിന്റെ മകന്‍ ഷയ്നു കാര്‍ന്നോരുടെ അടുത്ത് വന്നു നിന്നിട്ട് ചോദിച്ചു..
"വെല്ല്യ വെല്യപ്പാ ..വെല്ല്യ വല്യപ്പന്‍ ക്രിക്കറ്റ് കളിക്കുമോ ? " ഞാന്‍ ഇതേ വരെ കണ്ടിട്ടില്ലല്ലോ
വല്യപ്പന്‍ ഒരു കുലുങ്ങിച്ചിരിയോടെ പറഞ്ഞു
"എടാ മോനെ..എനിക്ക് ഇവിടുന്നു എണീക്കാന്‍ മേലാ . പിന്നെങ്ങനാടാ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നെ ? ആട്ടെ ..നീ എന്നാത്തിനാ അങ്ങനെ ചോദിച്ചേ? "
"അതേ..ഇന്ന് രാവിലെ പപ്പായുടെ കൂടെ വെളിയില്‍ പോയപ്പോള്‍ അപ്പുറത്തെ അനീസ് അങ്കിള്‍ വെല്ല്യ വെല്യപ്പായെക്കുറിച്ച് ചോദിച്ചപ്പോ ..പപ്പാ പറഞ്ഞല്ലോ ..കെളവന്‍ സെഞ്ച്വറി അടിച്ചിട്ടേ പോവൂ എന്ന്. ക്രിക്കറ്റില്‍ അല്ലെ സെഞ്ച്വറി ഒക്കെ ഉള്ളത് ? "
"പല്ലില്ലാത്ത മോണ കാട്ടി കാര്‍ന്നോര്‍ കുലുങ്ങിക്കുലുങ്ങി ചിരിച്ചു. കള്ളമില്ലാത്ത കുഞ്ഞു മനസ്സില്‍ നിന്നുമുള്ള ചോദ്യത്തിലെ നര്‍മ്മം കാര്‍ന്നോര്‍ നന്നായി ആസ്വദിച്ചു. പക്ഷെ അതൊക്കെ കേട്ട തോമാച്ചനും, ജോര്‍ജിനും പക്ഷെ , നല്ല തണുപ്പുള്ള ദിവസമായിട്ടും , വിയര്‍ത്തു കുളിക്കുന്ന പോലെ തോന്നു.
ജോസ്
ബാംഗ്ലൂര്‍
27-08-2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
ഷയ്നു. ഇത് വീട്ടിലുള്ള ഏതോ വിത്തിന്‍റെ പേരല്ലേ. ചുമ്മാ ഒരു കഥപറയുമ്പൊ ഇങ്ങനത്തെ പേര് വരാന്‍ വേറെ വഴിയൊന്നും കാണണില്ല ;)
നിഷ്കളങ്കമായ ചെറുക്കന്‍റെ ചോദ്യവും, വല്യപ്പച്ചന്‍റെ ചിരിയും ഇഷ്ടപെട്ട്.
വായിച്ചു. ഇപ്പോ ഇങ്ങനെയൊക്കെയാണ്...
പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ ഷേക്സ്പിയര്‍ പറഞ്ഞിട്ടുള്ളത് !
kollamallo josootty nammal vaayikkan ullathu kondu nee ezhuthi theliyunnu ;;;;move on buddy.....publish more
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ