2011, ജൂലൈ 8

ദൈവത്തിന്‍റെ മകള്‍ ....







അന്നൊരിക്കല്‍ അവള്‍ പറഞ്ഞു..
ജീവിതം ഒന്നല്ലേ ഉള്ളൂ
അതെന്തിന് ദുഖിച്ചു തീര്‍ക്കണം ?
ജീവ ശ്വാസം നില്‍ക്കും വരെ
ചിരിച്ചു ജീവിച്ചുകൂടേ ?

ജീവിതം പങ്കിട്ട നിമിഷങ്ങള്‍ ഓര്‍ക്കാന്‍
പണ്ടൊക്കെ എടുത്ത കുറെ ചിത്രങ്ങള്‍
വെറുതെ ഞാനൊന്ന് തിരഞ്ഞുനോക്കി
അവളന്ന് പറഞ്ഞപോലെ ,
ചിരിച്ച മുഖം ആയിരുന്നു
അതിലെല്ലാം അവളുടേത്‌ .

പിന്നെപ്പോഴോ അവള്‍ പറഞ്ഞു ....
അവള്‍ ദൈവ മകള്‍ ആണെന്ന്
വേദനകള്‍ ഇല്ലാത്ത സ്വര്‍ഗ്ഗ ലോകത്തവള്‍
കര്‍ത്താവിന്നരുകില്‍ ആയിരിക്കുമെന്ന് .

അറിയാമായിരുന്നവള്‍ക്ക് ..
ജീവിച്ചു കൊതി തീരും മുന്‍പേ
ഒരു നാള്‍ എന്നെ തനിച്ചാക്കി
പറന്നകലേണ്ടി വരുമെന്ന് ..

പറന്നകലും നേരം വരെയും
മുറുകെ പിടിച്ചിരുന്നവള്‍
ശക്തനാം ദൈവത്തിലുള്ള
വിശ്വാസം നന്നായുള്ളില്‍

എന്നും എന്നും അവള്‍ പറഞ്ഞു..
വൃക്കകള്‍ പ്രവര്‍ത്തിച്ചി ല്ലെങ്കിലും
മരുന്നുകള്‍ ഫലിച്ചില്ലെങ്കിലും
വേദനകള്‍ ശമിച്ചില്ലെങ്കിലും
എല്ലാമറിയുന്ന അവളുടെ ദൈവം
അവളെ നേര്‍ നടത്തുമെന്ന്
എന്തെന്നാല്‍ അവള്‍
ദൈവത്തിന്റെ മകള്‍ അത്രേ എന്ന് ..

എന്നെ തനിച്ചാക്കി പോയ പ്രിയ സഖീ ..
അറിയില്ലെനിക്കായ് ഒരിടം
സ്വര്‍ഗത്തില്‍ ഉണ്ടാവുമോ എന്ന്?
അതോ, എനിക്കായ് ..
എരിയുമോ സ്വര്‍ഗത്തിനപ്പുറം
കര്‍മ്മ ഫലത്തിന്‍റെ നരകാഗ്നി ജ്വാലകള്‍

എന്നെങ്കിലും ....
സ്വര്‍ഗ നരക കവാടങ്ങള്‍ക്ക് മുന്‍പില്‍
ഞാന്‍ വന്നു നില്‍ക്കുന്ന നേരം
സ്വര്‍ഗമാനെനിക്ക് വിധിക്കുന്നതെങ്കില്‍
നിന്‍ കൂടെ വീണ്ടും കൂടാം ഞാന്‍ പ്രിയ സഖീ ..
മറിച്ചെന്‍ വിധി നരകമാനെങ്കിലോ
അവിടെയ്ക്ക് യാത്ര ഞാന്‍ പോകുന്നതിന്‍ മുന്‍പ്
തരണേ പ്രിയേ എനിക്കൊരു ചുംബനം കൂടി


സ്നേഹപൂര്‍വ്വം

അച്ചാച്ചന്‍
ജൂലൈ 8th, 2011

(ജൂലൈ ഒന്നിന് എന്നെ വിട്ടു പറന്നകന്ന പ്രിയ സഖി ലീനയുടെ ഓര്‍മ്മയ്ക്ക്‌ )


(പറന്നകലുന്നതിനു രണ്ടാഴ്ച മുന്‍പേ എടുത്ത ചിത്രം.. അവസാനമായി ഒന്നിച്ചിരുന്നെടുത്തത് )

18 അഭിപ്രായങ്ങൾ:

jaganraj പറഞ്ഞു...

jose, its very touching . reality in life is very different than our thoughts .......

മഴത്തുള്ളി പറഞ്ഞു...

ദൈവത്തിന്റെ മകള്‍
വേദനകള്‍ ഇല്ലാത്ത ലോകത്താണിന്ന്.
സ്വന്തക്കാരെയും ബന്ധുക്കളേയും
വിട്ട് നമ്മള്‍ ഓരോരുത്തരും
ഈ ലോകത്തിലെ ജീവിതം
അവസാനിപ്പിച്ച്
പോകേണ്ടവരാണ്.
ലീനയുടെ ആത്മാവിന്
നിത്യശാന്തി നേരുന്നു.

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഇങ്ങനെ ഒരു ദുരന്തം ചേട്ടനുണ്ടായോ...?

ദൈവമേ.... ഒന്നും പറയാന്‍ വാക്കുകളീല്ല.... ദൈവം ചേട്ടന്റെ ഹ്രിദയത്തിലെ വേദനകള്‍ മായ്ക്കട്ടെ... മുറിവുകള്‍ ഉണക്കട്ടെ. കുറച്ച് നാളായി ചേട്ടനെ കാണാറില്ലല്ലോ എന്നിങ്ങനെ ആലോചിച്ചിരുന്നു. ഇപ്പോഴാണല്ലോ അറിയുന്നത് ഇത്രവലിയൊരു വേദനയിലായിരുന്നു എന്നു.

ജീവിതം ചിലപ്പോഴൊക്കെ നമുക്കേറ്റവും വേണ്ടപ്പെട്ടവരെ തട്ടിയകറ്റുംബോള്‍ നമുക്ക് വേദനിയ്ക്കാനല്ലേ കഴിയൂ. എങ്കിലും ആത്മാര്‍ത്ഥമായി പറയട്ടെ വിഷമിയ്ക്കരുത്...

ഈ വ്യഥയിലേക്ക് അറിയാതെ ഞാനും.........

John Kunnathu പറഞ്ഞു...

പ്രിയപ്പെട്ട ജോസ്,
നമ്മളെല്ലാം ഒരു സാഹസിക യാത്രയില്‍ ഏര്‍പ്പെട്ടിരിക്കുകയാണിവിടെ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. എന്തിനുവേണ്ടിയാണ് ഈ യാത്ര എന്ന് ചോദിച്ചാല്‍ സര്‍വേശ്വരന് മാത്രമേ അറിയൂ എന്നാണു ഉത്തരം. ഇത്രയും അനിശ്ചിതത്വം ഉള്ള ഈ യാത്ര ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ചു നാം എന്തിനു ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അതിന്റെ മറുപടി ഇതാണ്: ഒറ്റക്കല്ല നമ്മള്‍ ഈ യാത്ര ചെയ്യുന്നത്, മറിച്ചു, പരസ്പരം സഹകരിച്ചും സഹായിച്ചും താങ്ങിയും ക്ഷമിച്ചുമാണ് ഈ യാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ കുമാരന്‍ ആശാന്‍ പാടിയത്: സ്നേഹമാണ് അഖില സാരമൂഴിയില്‍ എന്ന്. നമുക്ക് വേണ്ടി കരുതാനും നമുക്ക് കരുതാനും ആരെങ്കിലുമൊക്കെ ഉള്ളത് കൊണ്ടാണ് നമ്മളെല്ലാം ഈ ജീവിത യാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഈ ജീവിതാനുഭവം ജോസിനെ ഒട്ടും തളര്ത്തുകയില്ലെന്നു എനിക്ക് നിശ്ചയമുണ്ട്. ഇതില്‍ നിന്ന് പഠിച്ച പാഠം ഒട്ടേറെ ജീവിതങ്ങള്‍ക്ക് താങ്ങും തണലുമാകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു,
സ്നേഹപൂര്‍വ്വം,
ജോണ്‍ അങ്കിള്‍

Suji Abraham പറഞ്ഞു...

Dear Jose,
Let me be a contrarian.
You had the golden opportunity to spend some years of your life with the one who loved you & the one whom you love.
There are many others who pray to God to give them atleast one day in their life when they are loved by their near ones.
So many families stay together under the same roof but widely separated by their mindsets. You are blessed by God to have lived your life in the way He wants.
Leena has reached God ahead of you & will be using her prayers to enable God shower his blessings on you.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചേട്ടാ,

പ്രിയ സഖിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ചെറുത്* പറഞ്ഞു...

:(
പ്രാര്‍ത്ഥനകള്‍!

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ജഗന്‍, മഴത്തുള്ളികള്‍, റിജോ, ജോണ്‍ അങ്കിള്‍, സുജിച്ചായന്‍, ദുബായിക്കാരന്‍ , പിന്നെ ചെറുത്‌.. വരവിനും, വായനയ്ക്കും, പിന്നെ ആശ്വാസം പകരുന്ന വാക്കുകള്‍ക്കും നന്ദി.

Lipi Ranju പറഞ്ഞു...

സമാധാനിപ്പിക്കാന്‍ വാക്കുകളില്ല... എല്ലാം അതിജീവിക്കാനുള്ള ശക്തി സര്‍വേശ്വരന്‍ തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...

smartcochi പറഞ്ഞു...

Dear Jose,
I dont know you personaly and also I dont know how i reached to your blog..I started with my linkedin A/c and ........ Anyways I felt some happienss reading your blogs down,but it was very touching reading your last blog. Only thing I can tell you is , there may be ups and down in our life, but face it with a smile.May God bless her soul.

Regards

Basheer K A
Kuwait

സ്വന്തം സുഹൃത്ത് പറഞ്ഞു...

"പ്രാണനില്‍ നിന്നും എഴുതിയ ഒരു കവിത.
പ്രാണന്‍ പകുത്തു നല്കിയവള്‍ക്കായി എഴുതിയ കവിത.."
ദുഃഖത്തില്‍ പങ്കു ചേരുന്നു.. ദൈവം ആശ്വസിപ്പിക്കട്ടെ

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

വേണ്ടിയിരുന്നില്ലിത്. താങ്കള്‍ ഒരു ക്രൂരനാണ്. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ശ്രമിച്ച ക്രൂരന്‍. :-(

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

മേല്‍പ്പറഞ്ഞത്, ക്ഷണനേരം കൊണ്ട് എന്റെ മനസ്സ് പറഞ്ഞുപോയതാണ്. മാപ്പ്. വേദനിക്കരുത് എന്നുപറഞ്ഞാല്‍, അത് വെറും ഔപചാരികമാകും. ഈശ്വരന്‍ എത്രയുന്‍ വേഗം വേദനയുണക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം.

വേണുഗോപാല്‍ പറഞ്ഞു...

ആ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു ..... പ്രിയ സഖിയുടെ ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ഥിക്കുന്നു

ഋതുസഞ്ജന പറഞ്ഞു...

പ്രാര്‍ത്ഥനകള്‍

sree sume പറഞ്ഞു...

ariyathe vannethiyathaanu njaanivide,
ende kocho kochu sangadangale marakkan kaayriyathaanivide, vayichu thudangiyappol oru ishtam thonni, manasilevideyo oru kulir mazhayude sugham nirayunnathum njaanarinju, pakshe avasaam kaathirunnathe oru duranthamaanennarinjilla

Ratheesh pulpally പറഞ്ഞു...

kalamere kazhinjaalum theerchaayum thankaleyum kathu swrgakavadathil preeyasagi kathunilkkum ....

Ratheesh pulpally പറഞ്ഞു...

kalamere kazhinjaalum theerchaayum thankaleyum kathu swrgakavadathil preeyasagi kathunilkkum ....