
സ്ഫോടനങ്ങള്‍ നടക്കുന്നു, തുരു തുരെ
എന്‍ നെഞ്ചില്‍, എന്‍ ശിരസ്സിനുള്ളില്‍
പുറത്തെ തെരുവുകളെ ഇന്ന്
കത്തിച്ച സ്ഫോടനങ്ങള്‍ പോല്‍ .
നിമിഷങ്ങള്‍ മുന്‍പ്,
മധുരം നുണഞ്ഞ്,
നുണക്കുഴികള്‍ കാട്ടി,
കൊഞ്ചിച്ചിരിച്ച എന്‍ മകള്‍ ,
കിടക്കുന്നിതാ ഒരു
ജഡമായെന്‍ കൈകളില്‍ .
അകലെ ഇരുട്ടില്‍ മറഞ്ഞു നി-
ന്നാരോക്കെയോ ചിരിക്കുന്നു ,
വിജയാഘോഷം പോലെ ...
അവര്‍ യുദ്ധം ജയിച്ചത്രേ .
അവരുടെ ലക്‌ഷ്യം നിറവേറ്റിപോല്‍ .

ഏതൊക്കെയോ ദൈവങ്ങളുടെ ,
അവര്‍ പറഞ്ഞ വാക്യങ്ങള്‍-
ക്കവര്‍പോലും അറിയാത്ത
അര്‍ത്ഥങ്ങളും നല്‍കി
അതിന്‍ പേരില്‍
ഇവര്‍ ചെയ്ത യുദ്ധത്തില്‍
കത്തിക്കരിഞ്ഞതോ ,
ഈ ദൈവങ്ങളെ അറിയാത്ത ,
യുദ്ധങ്ങള്‍ക്കായുധം എടുക്കാത്ത .
കുറെ പാവം ജീവനുകള്‍ ...
അതിലൊന്നെന്‍ മകളും .

അവളുടെ അനങ്ങാത്ത,
മുറിപ്പാടുകള്‍ നിറഞ്ഞ,
പാതിയടഞ്ഞ കണ്ണുമായുള്ള ,
കരിഞ്ഞു കറുത്ത മുഖം ..
പോകില്ലെന്‍ കണ്ണില്‍ നിന്ന്,
ഞാന്‍ മണ്ണില്‍ അലിയും വരെ .
അവളെയും കയ്യിലേന്തി
പ്രഥമ ശുശ്രൂഷയ്ക്കായി
ഞാനോടിയ ഓട്ടം
മറക്കാനാവില്ലെനിക്ക്
ഞാന്‍ മണ്ണില്‍ അടിയും വരെ .
ഞാനാരോട് യുദ്ധം ചെയ്യും?
ദൈവങ്ങളെ നിങ്ങളോടോ?
അതോ, നിങ്ങളെ അറിയാതെ
നിങ്ങള്‍ക്ക് വേണ്ടി,
നിങ്ങളുടെ പേരില്‍
ആയുധമെടുക്കുന്ന,
പാഴ് വായ്ക്കൂത്തു നടത്തുന്ന
കണ്‍കളില്‍ തിമിരം നിറഞ്ഞ
മത തീവ്ര വാദികളോടോ?
ഉത്തരം കിട്ടില്ലെന്നറിയാം..
പോയവര്‍ തിരികെ വരില്ലെന്നറിയാം..
എന്നാലും ഒന്ന് ചോദിച്ചോട്ടെ .
ഒരു കൃഷ്ണനായോ, ഒരു ക്രിസ്തുവായോ,
ബുദ്ധനോ , നബിയോ , മറ്റേതെങ്കിലും
ഒരു യുഗപുരുഷനായ് വന്ന്
മാറ്റിക്കൂടെ നിങ്ങള്‍ -
ക്കിവരുടെയീ തിമിരം
എന്‍ നെഞ്ചില്‍, എന്‍ ശിരസ്സിനുള്ളില്‍
പുറത്തെ തെരുവുകളെ ഇന്ന്
കത്തിച്ച സ്ഫോടനങ്ങള്‍ പോല്‍ .
നിമിഷങ്ങള്‍ മുന്‍പ്,
മധുരം നുണഞ്ഞ്,
നുണക്കുഴികള്‍ കാട്ടി,
കൊഞ്ചിച്ചിരിച്ച എന്‍ മകള്‍ ,
കിടക്കുന്നിതാ ഒരു
ജഡമായെന്‍ കൈകളില്‍ .
അകലെ ഇരുട്ടില്‍ മറഞ്ഞു നി-
ന്നാരോക്കെയോ ചിരിക്കുന്നു ,
വിജയാഘോഷം പോലെ ...
അവര്‍ യുദ്ധം ജയിച്ചത്രേ .
അവരുടെ ലക്‌ഷ്യം നിറവേറ്റിപോല്‍ .

ഏതൊക്കെയോ ദൈവങ്ങളുടെ ,
അവര്‍ പറഞ്ഞ വാക്യങ്ങള്‍-
ക്കവര്‍പോലും അറിയാത്ത
അര്‍ത്ഥങ്ങളും നല്‍കി
അതിന്‍ പേരില്‍
ഇവര്‍ ചെയ്ത യുദ്ധത്തില്‍
കത്തിക്കരിഞ്ഞതോ ,
ഈ ദൈവങ്ങളെ അറിയാത്ത ,
യുദ്ധങ്ങള്‍ക്കായുധം എടുക്കാത്ത .
കുറെ പാവം ജീവനുകള്‍ ...
അതിലൊന്നെന്‍ മകളും .

അവളുടെ അനങ്ങാത്ത,
മുറിപ്പാടുകള്‍ നിറഞ്ഞ,
പാതിയടഞ്ഞ കണ്ണുമായുള്ള ,
കരിഞ്ഞു കറുത്ത മുഖം ..
പോകില്ലെന്‍ കണ്ണില്‍ നിന്ന്,
ഞാന്‍ മണ്ണില്‍ അലിയും വരെ .
അവളെയും കയ്യിലേന്തി
പ്രഥമ ശുശ്രൂഷയ്ക്കായി
ഞാനോടിയ ഓട്ടം
മറക്കാനാവില്ലെനിക്ക്
ഞാന്‍ മണ്ണില്‍ അടിയും വരെ .
ഞാനാരോട് യുദ്ധം ചെയ്യും?
ദൈവങ്ങളെ നിങ്ങളോടോ?
അതോ, നിങ്ങളെ അറിയാതെ
നിങ്ങള്‍ക്ക് വേണ്ടി,
നിങ്ങളുടെ പേരില്‍
ആയുധമെടുക്കുന്ന,
പാഴ് വായ്ക്കൂത്തു നടത്തുന്ന
കണ്‍കളില്‍ തിമിരം നിറഞ്ഞ
മത തീവ്ര വാദികളോടോ?
ഉത്തരം കിട്ടില്ലെന്നറിയാം..
പോയവര്‍ തിരികെ വരില്ലെന്നറിയാം..
എന്നാലും ഒന്ന് ചോദിച്ചോട്ടെ .
ഒരു കൃഷ്ണനായോ, ഒരു ക്രിസ്തുവായോ,
ബുദ്ധനോ , നബിയോ , മറ്റേതെങ്കിലും
ഒരു യുഗപുരുഷനായ് വന്ന്
മാറ്റിക്കൂടെ നിങ്ങള്‍ -
ക്കിവരുടെയീ തിമിരം
മുംബയില്‍ മത തീവ്രവാദികള്‍ നടത്തിയ ആക്രമണം ആണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ , മറ്റൊരു തരത്തില്‍ പെട്ട മത തീവ്ര വാദികള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മനോ വേദനയില്‍ എനിക്കുള്ള, എന്നെ സ്നേഹിക്കുന്നവര്‍ക്കുള്ള ആത്മ രോഷം കൂടി ഞാന്‍ ഈ കവിതയിലെ, മകള്‍ മരിച്ച അച്ഛനിലൂടെ പ്രകടിപ്പിക്കുന്നു.
മത തീവ്ര വാദികള്‍.. അതില്‍ ചിലര്‍ ദൈവങ്ങളുടെ പേരില്‍ ആയുധമെടുത്തു പോരാടുന്നു.. സഹജീവികളെ കൊന്നു പോര്‍വിളി മുഴക്കുന്നു.. താലിബാനെ പ്പോലെ . ചിലര്‍ ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട്, ആളുകളുടെ ചിന്താ ധാരയെ വശീകരിച്ച് , "വിശുദ്ധ യുദ്ധങ്ങള്‍ " നടത്തുന്നു. ..അവരുടെ ദൈവങ്ങളും, വിശ്വാസങ്ങളും, പ്രമാണങ്ങളും, ആചാരങ്ങളും മാത്രമേ സത്യമായുള്ളൂ എന്ന് കാണിക്കാന്‍.. മഹത് ഗ്രന്ഥങ്ങളിലെ വേദ വാക്യങ്ങള്‍ക്ക് , അവര്‍ പറയുന്ന അര്‍ഥം മാത്രമാണ് ശരി എന്ന് സമര്‍ഥിക്കാന്‍ .
വിശ്വാസങ്ങളും ആചാരങ്ങളും തീര്‍ച്ചയായും നല്ലത് തന്നെ. എന്‍റെ വിശ്വാസങ്ങളെ പ്പോലെ മറ്റു മതങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനുമേ ഞാന്‍ പഠിച്ചിട്ടുള്ളൂ. പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിലരുടെ പ്രവര്‍ത്തികള്‍, പോകുമ്പോള്‍ അതിനൊരു തീവ്ര വാദച്ഛായ വരും.
എനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നത്, രണ്ടാമത് പറഞ്ഞ പോലുള്ള മത തീവ്ര വാദികളെ ആണ്. മാരക രോഗങ്ങള്‍ വന്നാല്‍ പോലും വൈദ്യന്മാരുടെയോ, ആശുപത്രികളുടെയോ ഒന്നും ആവശ്യം ഇല്ല എന്നും , അതൊക്കെ ദൈവ ഹിതത്തിനു എതിരാണെന്നും കൊട്ടിഘോഷിക്കുന്ന ഒരു തരം മത തീവ്ര വാദികള്‍. (എന്നാല്‍ അവരുടെ ആവശ്യം വരുമ്പോള്‍ പാത്തും പതുങ്ങിയും മരുന്നിനെയും, വൈദ്യനെയും തേടുന്നവര്‍) ..
ഇവര്‍..എന്‍റെ ജീവിതത്തില്‍ വേദനയുടെയും വേര്‍പാടിന്‍റെയും തിരമാലകള്‍ സൃഷ്ട്ടിച്ചവര്‍."താന്‍ പാതി ദൈവം പാതി" എന്ന് ജ്ഞാനികള്‍ പറഞ്ഞ വാക്യങ്ങളെ കാറ്റില്‍ പറത്തി ക്കളയുന്നു ഇവര്‍. വൈദ്യനായും, ശുശ്രൂഷകയായും , തന്ത്രികളായും, മരുന്നായും മന്ത്രമായും വരുന്നതൊക്കെ സര്‍വ്വ വ്യാപിയായ ദൈവമാണെന്ന് മനസ്സിലാക്കാത്ത ചിത്ത ഭ്രമക്കാര്‍ ആണിവര്‍ ..
ഇവര്‍ എന്‍റെ വീട്ടില്‍ കടന്നു വന്ന സമയം.. അവരെ പടിക്ക് വെളിയില്‍ നിര്‍ത്താന്‍ കഴിയാത്തത് എന്‍റെ ദൗര്‍ബല്യമോ , കഴിവു കേടോ, പിടിപ്പു കെട്ട ആതിഥ്യ മര്യാദയോ, അതോ മഹാ നമസ്കതയോ ..? അറിയില്ല എനിക്ക് തന്നെ . ഒരു പക്ഷെ അന്ന് ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ , അവരുടെ വാക്കുകളില്‍ വീണു പോകുന്നതില്‍ നിന്നും എനിക്ക് എന്‍റെ പ്രിയ സഖിയെ തടയാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ , ചുരുക്കം ചില മരുന്നുകളില്‍ നിയന്ത്രണത്തില്‍ ആയിരുന്ന അവളുടെ വൃക്ക രോഗം , കൈവിട്ടു പോകില്ലായിരുന്നു ... രക്ത ശുദ്ധീകരണത്തിനായി ഒരു വര്‍ഷത്തോളം അവള്‍ക്കു ഡയാലിസിസ് ചെയ്യേണ്ട ആവശ്യം വരില്ലായിരുന്നു ., അവള്‍ ഇന്നെന്‍റെ കൂടെ ഉണ്ടായിരുന്നേനെ ..
അതൊക്കെ ഇനി നീറ്റലുണ്ടാക്കുന്ന ഒരു പഴങ്കഥ മാത്രം .
ലീനയുടെ ചലനമറ്റ ദേഹവും കയ്യിലേന്തി , അടുത്തുള്ള ആശുപത്രിയിലേക്ക് ഞാന്‍ ഓടിയ ഓട്ടം ,കണ്മുന്‍പില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. അതോര്‍ക്കുമ്പോള്‍ മനസ്സില്‍ ഉറഞ്ഞു കൂടുന്ന വികാരങ്ങളെ വിശേഷിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല .
ഞാന്‍ കുറെ ആലോചിച്ചു. ഇവരെക്കുറിച്ച് എഴുതണോ എന്ന്? ആദ്യം വേണ്ടാ എന്ന് കരുതി. പിന്നെ വിചാരിച്ചു ...എന്‍റെ മനോ വേദനയുടെ , ആത്മ രോഷത്തിന്‍റെ ഒരംശമെങ്കിലും ആവാഹിച്ചു ഞാനെഴുതുന്ന ഈ കുറിപ്പ്, ഒരാളെ എങ്കിലും ഈ മത തീവ്രവാദികളുടെ വാക്കുകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചാല്‍ ..അത്രയും ആയില്ലേ.
മത തീവ്ര വാദികളെ ... നിങ്ങളോടെനിക്ക് സഹതാപം തോന്നുന്നു . ക്രിസ്തു ദേവന്‍ പറഞ്ഞ പോലെ .."ദൈവമേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ "
പ്രിയ ദൈവങ്ങളെ ..എനിക്ക് നിങ്ങളോട് പരാതി യില്ല. വിധിയെയും, സംഭവിച്ചതിനെയും ഒന്നും ചോദ്യം ചെയ്യാനല്ല എന്‍റെയീ വാക്കുകള്‍ . മറിച്ച് .. ഈ മത തീവ്ര വാദികളെ സുഖപ്പെടുത്താന്‍ ഒരു അവതാരമായി വരില്ലേ എന്ന് അപേക്ഷിക്കാന്‍ മാത്രമാണ് . എന്‍റെ അപേക്ഷ കൈക്കൊള്ളേണമേ .
Jose
Trivandrum
July 16th, 2011